റിയാദ്- ക്രിസ്ത്യാനികളെ ആശംസകള്‍ അറിയിക്കുന്നതില്‍നിന്ന് മുസ്ലിംകളെ വിലക്കുന്ന ഒരു വാചകവും ശരീഅത്ത് നിയമത്തില്‍ ഇല്ലെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് മേധാവി ശൈഖ് ഡോ. മുഹമ്മദ് അല്‍ഇസ്സ. ക്രിസ്ത്യാനികളുമായി ക്രിസ്മസ് ആശംസകള്‍ കൈമാറുന്നത് ഇസ്‌ലാം വിലക്കുന്നില്ല.
അമുസ്‌ലിംകളുമായി ആശംസകള്‍ കൈമാറുന്നത് സംബന്ധിച്ച ഫത്‌വകള്‍ ഇസ്‌ലാമിക ലോകത്തെ മുതിര്‍ന്ന പണ്ഡിതന്മാരാണ് പുറപ്പെടുവിച്ചതെന്നും ശരീഅത്ത് കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ആശംസകള്‍ നിരോധിക്കുന്ന ഒരു മതവിധിയും ഇല്ലെന്നും ഒരു മുസ്ലിം അമുസ്‌ലിമിനെ അഭിവാദ്യം ചെയ്യുമ്പോഴും ആശംസ അറിയിക്കുമ്പോഴും മറ്റൊരു വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നല്ല അര്‍ഥമെന്നും അല്‍ഇസ്സ പറഞ്ഞു.
അമുസ്‌ലിംകളെ അവരുടെ ആഘോഷ ദിനങ്ങളില്‍ അഭിനന്ദിക്കുന്നത് ഇസ്‌ലാമിന്റെ സല്‍പേരിനു സഹായകമാകുന്നതതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സഹവര്‍ത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ ലോകത്ത് ഏറെ ആവശ്യമായിരിക്കയാണെന്നും ഈ ആശംസകളുടെ ഉദ്ദേശത്തെ അങ്ങനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികളെയും യഹൂദന്മാരെയും വേദവിശ്വാസികളായാണ് പരിഗണിക്കുന്നതെന്നും അവരുടെ ഭക്ഷണം ഇസ്‌ലാം അനുവദിക്കുന്നുവെന്നും മറ്റുള്ളവരുടെ ഭക്ഷണം അനുവദിക്കുന്നില്ലെന്നും അല്‍ഇസ്സ ചൂണ്ടിക്കാട്ടി.
ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം വ്യക്തമാക്കാനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും പ്രവര്‍ത്തിക്കുന്ന മക്ക ആസ്ഥാനമായുള്ള മുസ്ലിം വേള്‍ഡ് ലീഗിന്റെ തലവനാണ് അല്‍ഇസ്സ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)