Sorry, you need to enable JavaScript to visit this website.

VIDEO വീടുകളില്‍ കത്തി മൂര്‍ച്ച കൂട്ടി വെക്കണം; മുസ്ലിംകള്‍ക്കെതിരെ പ്രകോപന പ്രസംഗം

ബംഗളൂരു- വീടുകളില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി സൂക്ഷിക്കണമെന്നും എതിരാളികളെ കൊല്ലണമെന്നും പരസ്യമായി ആഹ്വാനം ചെയ്ത് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് ഠാക്കൂര്‍.  ആയുധങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കന്ന കത്തികളെങ്കിലും, മൂര്‍ച്ചയുള്ളത്. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല.. എല്ലാവര്‍ക്കും സ്വയരക്ഷയ്ക്ക് അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞുകയറിയാല്‍ ഉചിതമായ മറുപടി നല്‍കുക എന്നത് നമ്മുടെ  അവകാശമാണ്-അവര്‍ പറഞ്ഞു.
ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രജ്ഞാ സിംഗ് ഠാക്കൂര്‍. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് തങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തത്. മധ്യപ്രദേശിലെ ഭോപ്പാല്‍ പാര്‍ലമെന്റ് അംഗമാണ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍.
അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്, ഒന്നും ചെയ്യുന്നില്ലെങ്കില്‍ അവര്‍ ലൗ ജിഹാദ് ചെയ്യുന്നു. നമ്മളും ദൈവത്തെ സ്‌നേഹിക്കുന്നുണ്ട്. ഒരു സന്യാസി തന്റെ ദൈവത്തെ സ്‌നേഹിക്കുന്നു. ദൈവത്താല്‍ സൃഷ്ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിക്കുക. ഇല്ലെങ്കില്‍ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം ഇവിടെ നിലനില്‍ക്കില്ല. അതിനാല്‍ ബന്ധപ്പെട്ടവര്‍ക്ക് മറുപടി നല്‍കണം. ലൗ ജിഹാദിലും അതുപോലെ തന്നെയാണ്. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക, ശരിയായ മൂല്യങ്ങള്‍ അവരെ പഠിപ്പിക്കുക.
ശിവമോഗയിലെ ഹര്‍ഷ ഉള്‍പ്പെടെയുള്ള ഹിന്ദു പ്രവര്‍ത്തകരുടെ കൊലപാതകം അവര്‍ ചൂണ്ടിക്കാട്ടി.         
മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ വൃദ്ധസദനങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്കായി നിങ്ങള്‍ തന്നെ തുറക്കുകയാണെന്ന് പ്രജ്ഞാ സിംഗ് മുന്നറിയിപ്പ് നല്‍കി.
മിഷനറി സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുട്ടികള്‍ നിങ്ങളുടെ സംസ്‌കാരമാകില്ല പഠിക്കുന്നത്. അവര്‍ വൃദ്ധസദനങ്ങളുടെ സംസ്‌കാരത്തില്‍ വളരുകയും സ്വാര്‍ത്ഥരാകുകയും ചെയ്യും- അവര്‍ പറഞ്ഞു.
വീടുകളില്‍ പൂജകള്‍ നടത്തണെന്നും  ധര്‍മ്മത്തെക്കുറിച്ചും ശാസ്ത്രത്തെക്കുറിച്ചും വായിക്കണമെന്നും നിങ്ങളുടെ കുട്ടികളെ അതിനെക്കുറിച്ച് പഠിപ്പിക്കുണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Tags

Latest News