കൊച്ചി- സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് ഡിസംബര്‍ 30ന് റിലീസ് ചെയ്യും. ഷറഫുദ്ദീന്‍, ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, സാബു മോന്‍, ലിയോണ ലിഷോയ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു താരങ്ങള്‍. രചന രാജേഷ് ഗോപിനാഥ്. സ്‌ട്രേറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഇര്‍ഷാദിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം 30ന് തിയേറ്ററുകളിലെത്തും. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്മിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ശാലു റഹിം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നിര്‍മ്മാണം കളന്തൂര്‍. ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്.