ഉത്തരകാശി- ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് 30 പേരടങ്ങുന്ന അക്രമി സംഘം ക്രിസ്മസ് പരിപാടിക്ക് നേരെ ആക്രമണം നടത്തി. ഹിന്ദു സംഘടനയിൽ പെട്ടവരാണ് ആക്രമണം നടത്തിയത്. പാസ്റ്റർ ലാസറസ് കൊർണേലിയസ്, ഭാര്യ സുഷമ കൊർണേലിയസ് എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഹോപ്പ് ആൻഡ് ലൈഫ് സെന്ററിൽ ഉച്ചയോടെയാണ് ആക്രമണം നടന്നത്. മുസ്സൂറി യൂണിയൻ ചർച്ചിലെ പാസ്റ്റർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ശേഷമാണ് ആക്രമണം നടന്നത്.
സംസ്ഥാനത്തെ ബിജെപി സർക്കാർ അടുത്തിടെ നിയമസഭയിൽ അവതരിപ്പിച്ച മതപരിവർത്തന വിരുദ്ധ ബില്ലിന് ശനിയാഴ്ച ഗവർണറുടെ അനുമതി ലഭിച്ചിരുന്നു.