ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ആഘോഷത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ഒരു ജില്ലയിലും അനധികൃത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്താനത്തെ ക്രമസമധാനവും കോവിഡ് സാഹചര്യവും കാലാവസ്ഥാ പ്രതിസന്ധികളും അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.