കൊച്ചി- ഫിഫ ലോകകപ്പിന്റെ മികച്ച സംഘാടനത്തിന് നടി കൊളപ്പുള്ളി ലീലയുടെ അഭിനന്ദനം. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളെ കുറിച്ച് രണ്ട് വാക്ക് പറയുന്നുവെന്ന് പറഞ്ഞാണ് നടിയുടെ വീഡിയോ സന്ദേശം.
അടിപിടിയും മദ്യക്കുപ്പികളുടെ നൃത്തനൃത്യങ്ങളുമില്ലാതെ ലോകകപ്പ് നടത്തിയ ഖത്തറിനും ശൈഖിനും നന്ദി പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
ധാരാളം പ്രകോപനമുണ്ടായിട്ടും ലകകപ്പ് മനോഹരമായി പൂർത്തിയാക്കിയ ഖത്തറിന് വിവിധ രാഷ്ട്രങ്ങളുടെ അഭിനന്ദന പ്രവാഹം തുടരുകയാണ്.
നിരവധി പേരാണ് നടിയുടെ സന്ദേശം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.