ന്യൂജഴസി- ആര്‍ത്തവരക്തം കൊണ്ട് മുഖസൗന്ദര്യം വര്‍ധിപ്പിക്കാമെന്ന അവകാശവാദവുമായി അമേരിക്കന്‍ യുവതി. പ്രകൃതിദത്തമായ ഫേസ് മാസ്കാണിതെന്നാണ് ഗിന ഫ്രാന്‍സസ് എന്ന 28 കാരി പറയുന്നത്. എന്നാല്‍ അറപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഗിനയുടെ പോസ്റ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.
ആര്‍ത്തവരക്തത്തെ വൃത്തികെട്ട വസ്തുവായി തന്നെയാണ് താനും ആദ്യമൊക്കെ കണ്ടിരുന്നതെന്ന് അമേരിക്കയിലെ ന്യൂജഴ്സിയിലുളള ഗിന ഫ്രാന്‍സസ് പറയുന്നു. പിന്നീട് അതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോഴാണ് ഒരു ഫേസ് മാസ്കായി ഉപയോഗിക്കാമല്ലോ എന്നു തോന്നിയതെന്നും അവര്‍ പറയുന്നു. ആദ്യമായി ആര്‍ത്തവമുണ്ടായപ്പോള്‍ എല്ലാവരില്‍ നിന്നും അത് മറച്ചുപിടിക്കുകയും അതിനെ വെറുക്കുകയും ചെയ്തിരുന്നു. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആര്‍ത്തവത്തെ ക്രമം തെറ്റിക്കാന്‍ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു.
എട്ടുവര്‍ഷത്തോളം തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചിരുന്നുവെന്നും അതു നിര്‍ത്തിയശേഷം ഒരു വര്‍ഷത്തോളം ആര്ത്തവമുണ്ടായില്ലെന്നും ഗിനി പറയുന്നു. അപ്പോഴാണ് ആര്‍ത്തവത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചത്. തന്റെ ആര്‍ത്തവരക്തത്തെ ചെടികള്ക്കുളള വളമായും അതുപോലെ പെയിന്റിംഗ് ചെയ്യാനുമെല്ലാം ഉപയോഗിക്കാറുണ്ടെന്നും ഗിന പറയുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഗിനയുടെ വീഡിയോക്ക് വലിയ സ്വീകര്യതയല്ല ലഭിച്ചത്. അറപ്പില്ലേ എന്നാണ് പലരുടേയും ചോദ്യം.