Sorry, you need to enable JavaScript to visit this website.

ദിലീപേട്ടന്‍ അങ്ങിനെ ചെയ്യുമെന്ന്  ഫീല്‍ ചെയ്തിട്ടില്ല-ശാലു മേനോന്‍

ചെങ്ങന്നൂര്‍-ദിലീപിനെ കുറിച്ചുള്ള വിവാദങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്‍. പലരും പലതും പറയുന്നുണ്ട്. പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ല എന്നാണ് ശാലു മേനോന്‍ പറയുന്നത്. താന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല. കണ്ടിടത്തോളം സംസാരിച്ചിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് ഫീല്‍ ചെയ്തിട്ടില്ലെന്നാണ് ശാലു മേനോന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.
താനും പത്ത് നാല്‍പ്പത്തൊമ്പത് ദിവസം ജയിലില്‍ കിടന്നതാണ്. എന്തിന്റെ പേരിലാണ്, എന്താണ് സത്യാവസ്ഥ എന്ന് അറിയാതെയാണ് ജയിലില്‍ കിടന്നത്. എന്ന് പറഞ്ഞത് പോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങള്‍. തന്നോട് പലരും ദിലീപേട്ടനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല, ഒന്നും പറയില്ല എന്നാണ് താന്‍ പറഞ്ഞത്.
ദിലീപേട്ടന്റെ കൂടെ പടം ചെയ്തതാണ്. സിനിമയുടെ പേരൊന്നും പറയാന്‍ പറ്റില്ല. താന്‍ അഭിനയത്തിലേക്ക് വന്ന സമയത്തായിരുന്നു. ആ പടത്തില്‍ മൂന്ന് നാല് സീന്‍ അഭിനയിച്ച ശേഷം തിരിച്ച് പോന്നു. ആ സമയത്ത് തിരിച്ച് വരേണ്ട ഒരു സാഹചര്യം വന്നു. എന്നാലും തനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ദിലീപേട്ടന്‍.
ദിലീപേട്ടന്റെ പടങ്ങളാണ് കൂടുതല്‍ കാണാറുള്ളത്. പുള്ളിയെ അടുത്തറിയില്ല. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ കണ്ടിട്ടുണ്ട്. ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്. ഇഷ്യൂസ് വന്ന ശേഷം നമുക്ക് അങ്ങനെ ഒരാളെ തറപ്പിച്ച് കുറ്റം പറയാന്‍ പറ്റില്ല. പലരും പലതും പറയുന്നുണ്ട്. റൂമേര്‍സ് വരുന്നുണ്ട്. പക്ഷെ ഇതൊന്നും കറക്ടായിരിക്കണം എന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങള്‍. 


 

Latest News