ലണ്ടന്‍- മകളെ കാണാന്‍ സായികുമാറും ബിന്ദു പണിക്കരും ലണ്ടനില്‍. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയാണ് ഇവര്‍ ലണ്ടനിലെത്തിയ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനില്‍ നിന്നുള്ള ഇരുവരുടെയും ചിത്രവും കല്യാണി പങ്കുവച്ചു.
ലണ്ടനിലെ പ്രശസ്തമായ ലെക്കാര്‍ഡന്‍ ബ്ലൂ കോളജില്‍ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി. കഴിഞ്ഞ വര്‍ഷമാണ് പഠനത്തിനായി കല്യാണി ലണ്ടനിലെത്തിയത്. പൃഥ്വിരാജ് നായകനായ ഗോള്‍ഡ് എന്ന ചിത്രത്തിലാണ് സായികുമാര്‍ അവസാനം പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി ചിത്രം റോഷാക്ക് ആണ് ബിന്ദു പണിക്കരിന്റേതായി തിയറ്റുകളിലെത്തിയ അവസാന ചിത്രം.