പനജി-ഗോവയില്‍ അനധികൃത നിര്‍മാണം നടത്തിയതിന് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയ്ക്ക് നോട്ടീസ്. വടക്കന്‍ ഗോവയിലെ മാന്‍ഡ്രേം പഞ്ചായത്തില്‍ അനുമതിയില്ലാതെ നിര്‍മാണം നടത്തിയതിനാണ് നടപടി. ഗോവ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മന്‍ഡ്രോം പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് അയച്ചത്.
പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ വസ്തുവില്‍ അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്നും അത് നിര്‍ത്തിവയ്ക്കണമെന്നുമാണ് നോട്ടീസിലുള്ളത്. നിര്‍മാണം നടത്താന്‍ പഞ്ചായത്തിനോടോ മറ്റ് അധികൃതരോടോ അനുമതി വാങ്ങിയിട്ടില്ലെന്നും പറയുന്നുണ്ട്. നിര്‍മാണം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് മുന്നറിയിപ്പു നല്‍കി.