അഹമ്മദാബാദ്-മതവികാരം വ്രണപ്പെടുത്തിയതിന് ദക്ഷിണ ഗുജറാത്തിലെ നവസാരി ടൗണ്‍ പോലീസ് സന്ന്യാസിക്കും പ്രാദേശിക വാര്‍ത്താ ചാനല്‍ ജേണലിസ്റ്റിനുമെതിരെ കേസെടുത്തു.
സന്ന്യാസി പുണ്ഡ്രിക് മഹാരാജിന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുമെന്ന് പരാതിക്കാരനായ സാജിദ് ആലം ആലദ് ആരോപിച്ചു. പുണ്ഡ്രിക് മഹാരാജ് ഇസ്‌ലാമിനും മുസ്ലീങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രസ്താവനയില്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്താനും രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനുമാണ്ശ്രമിച്ചതെന്നും സന്ന്യാസിയുടെ പരാമര്‍ശങ്ങള്‍ മുസ്ലീങ്ങളെ വേദനിപ്പിക്കുന്നതാണെന്നും അലാദ് പരാതിയില്‍ പറഞ്ഞു.
പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദപ്രസ്താവന നടത്തിയത്. പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തു.
ഷാരൂഖ് ഖാന്റെ പഠാന്‍ എന്ന സിനിമയുമായി മുസ്ലിം സമുദായത്തിന് ഒരു ബന്ധവുമില്ലെന്നു തങ്ങള്‍ സിനിമയെയോ നടനെയോ പിന്തുണയ്ക്കുകയോ അനുഭാവം കാണിക്കുകയോ ചെയ്യുന്നില്ലെന്നും എന്നിട്ടും സമുദായത്തെ സന്ന്യാസി ലക്ഷ്യമിടുകയാണെന്ന് അലാദ് പറഞ്ഞു.