Sorry, you need to enable JavaScript to visit this website.

ജര്‍മന്‍ യുവതിയെ ട്രെയിനിലെ എ.സി കോച്ചിലേക്ക്  വശീകരിച്ചെത്തിച്ച് പീഡിപ്പിച്ച ടിടിഇക്കെതിരെ കേസ് 

ജയ്പുര്‍- രാജസ്ഥാനില്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദേശ യുവതിയെ ടിടിഇ പീഡിപ്പിച്ചു. ജയ്പുരില്‍ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന ജര്‍മ്മന്‍ യുവതിയാണ് പീഡനത്തിനിരയായത്. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന യുവതിയെ സീറ്റ് തരാമെന്ന് പറഞ്ഞ് എസി കോച്ചിലെത്തിച്ച ശേഷമായിരുന്നു. യുവതി റെയില്‍വേ പോര്‍ട്ടലില്‍ പരാതി നല്‍കിയതോടെ ടിടിഇക്കെതിരെ കേസെടുത്തു. ആരോപണ വിധേയനായ ടി ടി വിശാല്‍ സിംഗ് ഷെഖാവത്തിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 13 ന് ആയിരുന്നു സംഭവം.
ഡിസംബര്‍ 13 ന് യുവതി  ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് പോകുന്നതിനിടെയാണ് പീഡനം നടന്നതെന്ന് ജയ്പൂര്‍ ജിആര്‍പി എസ്എച്ച്ഒ സമ്പത്ത് രാജ് പറഞ്ഞു. പ്രതിയായ ടിടിഇക്കെതിരെ സെക്ഷന്‍ 354 പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഡിസംബര്‍ 16നാണ് യുവതി ഈ വിഷയത്തില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതി റെയില്‍വേ ഭരണകൂടം ജയ്പൂര്‍ ജിആര്‍പിക്ക് അയച്ചതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേന്ദ്ര പറഞ്ഞു. ഇതേത്തുടര്‍ന്ന് ജിആര്‍പി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ടിടിഇയെ സസ്പെന്‍ഡ് ചെയ്തത്. സീറ്റ് തരാമെന്ന് പറഞ്ഞ് ടിടിഇ എസി കോച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന 25 കാരിയുടെ പരാതി. ഇരയായ യുവതിയുടെ മൊഴി  മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി.

Latest News