രുചിയേറുമെങ്കിലും പുക പാറുന്ന ഐസ്‌ക്രീം അപകടകാരിയെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചു തണുപ്പിച്ച പുകപാറുന്ന ഐസ്‌ക്രീമുകളും വേഫറുകളും ഡ്രിങ്കുകളും നാട്ടില്‍ വ്യാപകമായി വരികയാണ്. ലിക്വിഡ് നൈട്രജന്റെ താഴ്ന്ന താപനില ഉപയോഗിച്ച് ശരീര കലകളെ കരിച്ച ുകളയുകയാണ് ഇതില്‍ ചെയ്യുന്നത്. വളരെ താഴ്ന്ന താപനിലയില്‍ ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ ഐസ് പരലുകള്‍ രൂപം കൊള്ളുകയും ഇവ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലാണ് ലിക്വിഡ് നൈട്രജന്‍ ശരീരത്തില്‍ നാശം വിതയ്ക്കുന്നത്. ഐസ്‌ക്രീമിലോ ഡ്രിങ്കിലോ ചേര്‍ത്ത ലിക്വിഡ് നൈട്രജന്‍ മുഴുവന്‍ വാതകമായി അന്തരീക്ഷത്തിലേക്ക് പോകുന്നതിനുമുമ്പ് അവ കഴിച്ചാല്‍ വായിലേയും അന്നനാളത്തിലെയും ആമാശയത്തിലെയും കലകളെ നശിപ്പിക്കാന്‍ അതിനു സാധിക്കും.ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലെ ഓക്‌സിജന്റെ അളവ് കുറയാനും അതു ഉപഭോക്താക്കള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഐസ്‌ക്രീം മിശ്രിതം തയ്യാറാക്കിയശേഷം ഉപഭോക്താവിന്റെ ആവശ്യാനുസരണം നിമിഷങ്ങള്‍ കൊണ്ട് തന്നെ തണുപ്പിച്ച് ഐസ്‌ക്രീം ആക്കി നല്‍കാന്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ചാല്‍ സാധിക്കും. ഇത്രയുംവേഗത്തില്‍ മിശ്രം തണുപ്പിക്കുമ്പോള്‍ വലിപ്പമുള്ള ഐസ് പരലുകള്‍ മിശ്രിതത്തില്‍ രൂപപ്പെടാതിരിക്കും. ഇത് കാരണം ഐസ്‌ക്രീമിന് കൂടുതല്‍ സ്വാദ് ലഭിക്കുന്നു. കൂടാതെ ലിക്വിഡ് നൈട്രജന്‍ ഒഴിച്ച ഡ്രിങ്കുകള്‍ക്കും ഐസ്‌ക്രീമുകള്‍ക്കും മുകളില്‍ പൊങ്ങിപ്പറക്കുന്ന പുക ഇവയ്ക്ക് പ്രത്യേക ഭംഗിയും മാസ്മരികതയും നല്‍കുന്നു. പുകപോലെ കാണപ്പെടുന്ന ഈ വസ്തു നൈട്രജന്‍ വാതകമല്ല. മറിച്ച്, താഴ്ന്ന താപനിലയില്‍ ഘനീഭവിച്ച അന്തരീക്ഷത്തിലെ നീരാവിയാണ് പുകയായി തോന്നുന്നത്. കേരളത്തില്‍ ഇത് നിരോധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.