കൊച്ചി- ഷെയ്ന്‍ നിഗത്തിന്റെ 27-ാം ജന്മദിനമാണ് ഇന്ന്. 1995 ഡിസംബര്‍ 21 നാണ് നടന്‍ ജനിച്ചത്. നടന് പിറന്നാള്‍ ആശംസകളുമായി അടുത്ത സുഹൃത്തായ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ എത്തി. താരത്തിന് ഇത് തിരക്കിന്റെ നാളുകള്‍ കൂടിയാണ്.
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്‍.ഡി.എക്സ്. സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍. യുവ താരനിര അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'കൊറോണ പേപ്പേഴ്സ്' ചിത്രീകരണം ഷെയ്ന്‍ നിഗം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ റിലീസിന് ഒരുങ്ങുന്നു.
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്'. ഉല്ലാസം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 25 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീമും ഇരട്ട സഹോദരനായ നവീന്‍ നസീമും. പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇരുവര്‍ക്കും ജന്മദിനാശംസകള്‍ നേര്‍ന്ന് സൗബിന്‍ ഷാഹിര്‍ സമൂഹ മാധ്യമത്തില്‍ ചിത്രം പങ്കുവച്ചു. സൗബിനും നസ്രിയയ്ക്കും നവീനും ഒപ്പം സൗബിന്റെ ഭാര്യ ജാമിയയും ചിത്രത്തിലുണ്ട്. നസ്രിയയുടെ 28-ാം പിറന്നാളിന് ആരാധകരും സിനിമാരംഗത്തെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആശംസ നേര്‍ന്നത്. പൃഥ്വിരാജ്, ദുല്‍ഖര്‍ ഫഹദിന്റെ സഹോദരനായ ഫര്‍ഹാന്‍ എന്നിവരും ആശംസ നേര്‍ന്നിട്ടുണ്ട്. ഫഹദുമായുള്ള വിവാഹത്തോടെ വെള്ളിത്തിരയോട് വിട പറഞ്ഞ നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. തെലുങ്ക് ചിത്രമായ അന്റെ സുന്ദരനികി എന്ന സിനിമയില്‍ നാനിയുടെ നായികയായാണ് അവസാനം അഭിനയിച്ചത്. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അമ്പിളി എന്ന ചിത്രത്തില്‍ നവീന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.