മുംബൈ-ബോളിവുഡ് താരം ഉര്‍ഫി ജാവേദ് ദുബായില്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. മാന്യമായി വസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയാണ് സോഷ്യല്‍ മീഡിയ താരം പ്രശ്‌നത്തിലായത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പ്രമുഖ ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെത്തിയ ശേഷം എല്ലാം പുറത്തു കാണുന്ന വിധത്തിലുള്ള ഡ്രസുമിട്ട് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊക്കിയത്. ലിബറല്‍ കാഴ്ചപ്പാടിന്റെ പേരില്‍ തോന്നിവാസവും കാട്ടി നടക്കുന്ന ഉര്‍ഫി ഇന്ത്യയിലെ യുവതലമുറയെ വഴി പിഴപ്പിക്കുകയാണെന്ന് ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ ഒരു കാരണവശാലും താന്‍ ഒരു മുസ്‌ലിമിനെ വിവാഹം ചെയ്യില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. അതെന്താണ് അങ്ങിനെയൊരു നിലപാടെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ഭാവിയില്‍ ഭര്‍ത്താവിനെ പങ്ക് വെക്കാന്‍ ഉദ്ദേശമില്ലെന്നായിരുന്നു ഉര്‍ഫി മൊഴിഞ്ഞത്.
ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും അതൊന്നും താരം കാര്യമാക്കാറില്ല. എന്നാല്‍, ചിലപ്പോഴൊക്കെ സൈബര്‍ ആക്രമണം അതിരുകടക്കുമ്പോള്‍ ഉര്‍ഫി മറുപടി നല്‍കാന്‍ മടികാണിക്കാറുമില്ല.ബിഗ് ബോസ് താരമെന്ന നിലയിലാണ് ഉര്‍ഫി കൂടുതലായും അറിയപ്പെടുന്നത്. പല പ്രമുഖ ടെലിവിഷന്‍ ഷോകളിലും ചില സീരിയലുകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം ഉര്‍ഫി വേഷമിട്ടിട്ടുണ്ട്.
വ്യത്യസ്തമായ രീതിയിലുള്ള വസ്ത്രധാരണമാണ് ഉര്‍ഫിയുടെ പ്രത്യേകത. വസ്ത്രം മാത്രമല്ല ആഭരണങ്ങളും തെരഞ്ഞെടുക്കുന്നതിലും സമാനമായ വ്യത്യസ്തത ഇവര്‍ പാലിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരാറുള്ളത്. പല തവണയായി ബോഡി ഷെയിമിംഗിനും ഉര്‍ഫി ഇരയായിട്ടുണ്ട്.