ന്യൂദല്‍ഹി- എജുടെക്ക് രംഗത്തെ സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷന്‍ നടപടിക്കൊരുങ്ങുന്നു.
സ്ഥാപനത്തില്‍ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവി നശിച്ചക്കുമെന്ന്ന്ന് പറഞ്ഞാണ് ആദ്യം ചേര്‍ന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നത്. രക്ഷിതാക്കളില്‍നന്നും വിദ്യാര്‍ഥികളില്‍നിന്നും കരസ്ഥമാക്കിയ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഭീഷണിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും,ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും കൊടുത്ത പണം തിരികെ നല്‍കുന്നില്ലെന്നും നേരത്തെ ബൈജൂസിനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.ബൈജൂസ് ആപ്പില്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭ്യമാകാതെയായതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചതോടെയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശ്രയിച്ചത്. മികച്ച ഓണ്‍ലൈന്‍ പഠനവും മികച്ച അധ്യാപകരുടെ സേവനവും ബൈജൂസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
സേവനങ്ങള്‍ ലഭ്യമാകാത്തതിനാല്‍ പണം തിരികെ ചോദിച്ച് ഫോണ്‍ വിളിച്ചാല്‍ സെയില്‍സ് ഏജന്റുമാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.