ചെന്നൈ- ദളപതി വിജയ് നായകനായി എത്തുന്ന വാരിസിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. സോള്‍ ഓഫ് വാരിസ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ചിത്രയാണ്.
തമന്‍ സംഗീതസംവിധാനം ചെയ്ത ഗാനം അദ്ദേഹത്തിന്റെ അമ്മയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞാണ് പുറത്തിറക്കിയിരിക്കുന്നത്. ദളപതി വിജയുടെ ആല്‍ബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗാനം കൂടിയാണ് ഇതെന്ന് തമന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അമ്മയോടുള്ള സ്‌നേഹത്തിന്റെ തീവ്ര വികാരങ്ങള്‍ ഉള്‍ക്കൊണ്ട ഗാനം പുറത്തിറങ്ങി നിമിഷനേരങ്ങള്‍ കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കെജിഎഫിലെ 'ഗഗനം നീ' എന്ന ഗാനത്തെക്കാള്‍ മികച്ച ഗാനം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
വിജയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിസ്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിക്കുന്ന വാരിസുവില്‍ പ്രഭു, ശരത്കുമാര്‍, ശ്രീകാന്ത്, ഷാം, ജയസുധ, ഖുശ്ബു, സംഗീത കൃഷ്, സംയുക്ത കാര്‍ത്തിക്, പ്രകാശ് രാജ്, എസ് ജെ സൂര്യ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുഗ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ നാളിലായിരിക്കും തിയറ്ററുകളില്‍ റിലീസ് ചെയ്യുക.