Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ ഖാനും രേവതിയും  32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്നു 

മുംബൈ-ബോളിവുഡിലെ ആദ്യ നായകനായ സല്‍മാന്‍ഖാനൊപ്പം 32 വര്‍ഷങ്ങള്‍ക്കു ശേഷം രേവതി അഭിനയിക്കുന്നു. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സീരിസിലെ മൂന്നാം ചിത്രമായ ടൈഗര്‍ 3 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കാനൊരുങ്ങുന്നത്. 1991ല്‍ പുറത്തിറങ്ങിയ ലവ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് എത്തിയത്. രേവതിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്. സുരേഷ്‌കൃഷ്ണ സംവിധാനം ചെയ്ത ലവ് തെലുങ്ക് ചിത്രം പ്രേമയുടെ റീമേക്ക് ആയിരുന്നു. മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ടൈഗര്‍ 3യില്‍ കത്രീന കൈഫ് ആണ് നായിക. ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നു. യുക്രെയ്നിലാണ് ചിത്രീകരണം. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും.
 

Latest News