ബംഗളൂരു- കര്‍ണാടക നിയമസഭാ ഹാളില്‍ വി ഡി സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധം. നിയമസഭയുടെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് ബി.ജെ.പി സര്‍ക്കാരിന്റെ വിവാദ നടപടി. പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വിഷയം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്തയച്ചു.
വാല്‍മീകി, ബസവണ്ണ, കനകദാസ, ബിആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങി നിരവധി വ്യക്തികളുടെ ഛായാചിത്രങ്ങള്‍ സ്ഥാപിക്കാന്‍ തയാറാകണമെന്ന് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന് വികസന അജണ്ടയില്ലാത്തതിനാല്‍ നിയമസഭാ നടപടികള്‍ നടക്കരുതെന്നാണ് ഭരണകക്ഷിയായ ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നിയമസഭാ നടപടികള്‍ നടക്കരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് തടസ്സപ്പെടണമെന്നാണ് അവരുടെ ചിന്ത. നിരവധി അഴിമതി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണ് അവര്‍ ഈ ഫോട്ടോ കൊണ്ടുവന്ന് വിവാദമുണ്ടാക്കിയിരിക്കുന്നത്- ഡികെ ശിവകുമാര്‍ പറഞ്ഞു.
നിയമസഭയ്ക്കുള്ളില്‍ എന്ത് നടക്കണമെന്ന് സ്പീക്കറാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി നേതാക്കളുമായും പ്രതിപക്ഷവുമായും സംസാരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
അതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ മുദ്രാവാക്യം വിളിച്ചതോടെ മഹാരാഷ്ട്ര നിയമസഭയിലും പ്രതിഷേധമുയര്‍ന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ മഹാരാഷ്ട്ര ഭരിക്കുന്ന സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിനെ നേതാക്കള്‍ വിമര്‍ശിച്ചു.