Sorry, you need to enable JavaScript to visit this website.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞവരെ കാലം തിരുത്തിച്ചു- മുനവ്വറലി ശിഹാബ് തങ്ങള്‍

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു

റിയാദ്- മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചവര്‍ക്കും കുറ്റിപ്പുറം പാലത്തിനപ്പുറത്ത് ലീഗ് കാണില്ലെന്ന് പറഞ്ഞവര്‍ക്കും കാലം മറുപടി കൊടുത്തെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് നിലവില്‍ വന്നിട്ട് എഴുപത്തി അഞ്ച് വര്‍ഷമായി. ഇതുവരെ  മുതല്‍ കൊടിയോ പേരോ മാറ്റേണ്ടിവന്നിട്ടില്ല. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്ലിം ലീഗിന് എല്ലാ കാലഘട്ടങ്ങളിലും പ്രസക്തിയുണ്ടായിട്ടുണ്ടെന്നും മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ലെന്നത് സി പി എമ്മിന്റെ മാത്രം അഭിപ്രായമായി ചുരുക്കേണ്ടതില്ലെന്നും ലീഗ് എല്ലാ ജനസമൂഹങ്ങള്‍ക്കിടയിലും എല്ലാ കാലത്തും സ്വീകാര്യമായ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സ്വത്വ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുമ്പോഴും ജനാധിപത്യവും മതേതരത്വവും ഒരുപോലെ കാത്തു സൂക്ഷിക്കുന്നതില്‍ ലീഗ് എല്ലാ കാലത്തും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിനും യുവജന യാത്രയില്‍ ആലപ്പുഴയിലെ സുമംഗലി ദേവിക്ക് പ്രഖ്യാപിച്ച ബൈത്തു റഹ്മക്കും തുടങ്ങി സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും അല്ലാതെയും കൂടെ നിന്ന് സഹകരിച്ച കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.
തമിഴ്‌നാട് സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാനും മുസ്ലിം ലീഗ് തമിഴ്‌നാട് സ്‌റ്റേറ്റ് വൈസ് പ്രസിഡണ്ടും മുന്‍ എം പി യുമായ അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ഖജാഞ്ചി യു.പി മുസ്തഫ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, കെ.ടി അബൂബക്കര്‍, ശുഐബ് പനങ്ങാങ്ങര, റഹ്മത്ത് അഷ്‌റഫ്,  ഖായിദെ മില്ലത്ത് പേരവൈ റിയാദ് ഘടകം പ്രസിഡണ്ട് അബ്ദുല്‍ നാസര്‍, ഓമശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് മുനവ്വര്‍ സാദത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
എ യു സിദ്ധീഖ് ആമുഖ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റസാഖ് വളക്കൈ, പി.സി അലി വയനാട്, മാമുക്കോയ തറമ്മല്‍, ഷാഹിദ് മാസ്റ്റര്‍, , അബ്ദുറഹ്മാന്‍ ഫറൂഖ്, അക്ബര്‍ വെങ്ങാട്ട്, നൗഷാദ് ചാക്കീരി, സഫീര്‍ തീരുര്‍, മെഹബുബ്, ജസീല മൂസ എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും റിലീഫ് വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ നന്ദിയും പറഞ്ഞു.

 

 

 

 

Latest News