ലഖ്‌നൗ-പതിറ്റാണ്ടുകളായി മുസ്‌ലിം വോട്ടുകള്‍ ച്യൂയിംഗം പോലെ ചവച്ചരച്ചുകൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി.
ലഖ്‌നൗവില്‍ ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമ്മീഷന്‍ സംഘടിപ്പിച്ച 'ന്യൂനപക്ഷ അവകാശ ദിന' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അവരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണവും പുരോഗതിയും തകര്‍ക്കാന്‍ വോട്ട് കരാറുകാര്‍ ക്രൂരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയുടെ ശാപം തകര്‍ത്തുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശാക്തീകരണത്തിന്റെ പതാക വാഹകരായി രാജ്യം മാറിയിരിക്കുന്നുവെന്നും നഖ് വി അവകാശപ്പെട്ടു.
മുസ്ലീം സമുദായത്തിലെ ചില വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥയ്ക്ക് ഉത്തരവാദികള്‍ വോട്ട് കച്ചവടക്കാരെന്ന് അദ്ദേഹം ആരോപിച്ചു.
ഇപ്പോള്‍ കാലവും പരിസ്ഥിതിയും മാത്രമല്ല രാജ്യത്തിന്റെ മാനസികാവസ്ഥ തന്നെ മാറിയെന്നും നഖ് വി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വികസനം ഭൂരിപക്ഷ സമുദായങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ്, യുപി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഷ്ഫാഖ് സൈഫി, ബിജെപി യുപി ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ബാസിത് അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)