ന്യൂദല്‍ഹി- വിമാനങ്ങളില്‍ നടത്തുന്ന അനൗണ്‍സ്‌മെന്റ് സുപ്രധാനമാണെങ്കിലും യാത്രക്കാര്‍ക്ക് പലപ്പോഴും വിരസമായാണ് അനുഭവപ്പെടാറുള്ളത്. അതു മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല പൊതുവെ ചടങ്ങ് തീര്‍ക്കുന്നതുപോലെയാണ് പൈലറ്റുമാര്‍ അനൗണ്‍സമെന്റ് നിര്‍വഹിക്കാറുള്ളത്.
എന്നാല്‍ ദല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പൈലറ്റ് അത് കുറച്ച് സ്‌പൈസാക്കി മാറ്റി. ഹിന്ദി പദ്യ രൂപത്തില്‍ അദ്ദേഹം നടത്തിയ അനൗണ്‍സ്‌മെന്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ട്വിറ്ററിലും മറ്റും നിരവധി പേര്‍ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.