ഇന്‍ഡോര്‍- മദ്യലഹരയില്‍ ക്ഷേത്രത്തിലെത്തി രഹസ്യ ഭാഗങ്ങള്‍ കാണിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വസീം എന്നയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രകാശ് നഗറിലെ വിശ്വേശ്വര്‍ മഹാദേവ് ക്ഷേത്രത്തില്‍ വെച്ചാണ് ഇയാള്‍ സ്ത്രീകള്‍ക്കുനേരെ രഹസ്യ ഭാഗം കാണിച്ചത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സന്യോഗിത ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ ടി.ഖാസി പറഞ്ഞു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പ്രതി ലഹരിക്കടിമയാണെന്നും എന്‍എസ്എ നിയമപ്രകാരം നടപടി സ്വീകരിച്ചുവരികയാണെന്നും ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.