Sorry, you need to enable JavaScript to visit this website.

കടലാസ് പോലെ മടക്കാവുന്ന  ടാബ്‌ലറ്റുമായി മൈക്രോസോഫ്റ്റ് 

മടക്കിപ്പിടിക്കാന്‍ കഴിയുന്ന ടാബ്‌ലെറ്റിനായുള്ള പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ലോകോത്തര ഇലക്ട്രോണിക്‌സ് കമ്പനിയും ടെക് ഭീമനുമായ മൈക്രോസോഫ്റ്റ്. ടാബ്‌ലെറ്റിന്റെ ആകൃതിയിലുള്ള ഈ ഇലക്ട്രോണിക്‌സ് ഉപകരണത്തിന് മൂന്ന് സ്‌ക്രീനുകളാണുള്ളത്. അകത്തേക്കും പുറത്തേക്കുമടക്കം എങ്ങനെയും ഈ ടാബ്‌ലെറ്റ് മടക്കാമെന്ന് പേറ്റന്റിനായി നല്‍കിയ അപേക്ഷയില്‍ കമ്പനി അവകാശപ്പെടുന്നു. 
രണ്ട് പ്രധാന ഡിസ്‌പ്ലേകളും മൂന്നാമതായി നേര്‍ത്ത ഒരു ഡിസ്‌പ്ലേയുമാണ് ഈ ഉപകരണത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഈ ടാബ്ലെറ്റ് എപ്പോള്‍ വിപണിയിലിറങ്ങുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 
നേരത്തെ ഇസെഡ്.ടി.ഇ എ കമ്പനി മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കിയിരുന്നു. 

Latest News