ഇന്ത്യയില്‍ ടെലികോം രംഗത്ത് മത്സരം മുറുകിയതിന്റെ ആനുകൂല്യം അനുഭവിച്ചു വരികയാണ് ഉപഭോക്താക്കള്‍. വിലക്കുറവിന്റെ പര്യായമായെത്തിയ ജിയോ മുന്‍നിര ടെലികോം സേവന ദാതാക്കളായി മാറി. റിലയന്‍സ് ജിയോ എന്നും മികച്ച ഓഫറുകള്‍ നല്‍കുന്നു. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും പ്രവാസികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഓഫറുകളും പ്ലാനുകളുമായാണ് ജിയോ ഇപ്രാവശ്യം മുന്നോട്ടുവന്നിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള രാജ്യാന്തര റോമിങ് നിരക്കുകളും ജിയോ പുറത്തുവിട്ടു. കോള്‍, ഡാറ്റ, എസ്എംഎസ് സേവനങ്ങള്‍ക്ക് 2-2-2 രീതിയിലാണ് നിരക്കുകള്‍ ഈടാക്കുന്നത്. അതായത്, ഒരു മിനിറ്റ് കോളിന് 2 രൂപ, ഒരു എംബി ഡാറ്റയ്ക്ക് 2 രൂപ, എസ്എംഎസിന് 2 രൂപ എന്നിങ്ങനെയാണ്. ഇതിന് പുറമെ, കോള്‍, ഡാറ്റ, എസ്എംഎസ് എന്നിവ ഉള്‍പ്പെടെ 500 രൂപയ്ക്ക് ഒരു ദിവസത്തേക്ക് ജിയോ വഴി അണ്‍ലിമിറ്റഡ് സര്‍വീസും ലഭിക്കും. 170 രാജ്യങ്ങളില്‍ ജിയോയ്ക്ക് സേവനം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.