ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതി വളര്‍ച്ച മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറയാനാണു സാധ്യതയെന്ന് പ്രമുഖ റേറ്റിംഗ്‌സ് കമ്പനി ആയ ക്രിസിലിന്റെ റിപ്പോര്‍ട്ട്. 2019ല്‍ 17-18 ശതമാനം വളര്‍ച്ചയേ പ്രതീക്കുന്നുള്ളു. 2017ല്‍ 23 ശതമാനവും 2018ല്‍ 25 ശതമാനവുമായിരുന്നു കയറ്റുമതി വളര്‍ച്ച. കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലും മറ്റു പ്രധാന കയറ്റുമതി രാജ്യങ്ങളിലും ചെമ്മീന്‍ ഉല്‍പാദനത്തില്‍ ഉണ്ടായ വര്‍ധനവും, അമേരിക്കയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതുമാണ് വരുമാനത്തെ ബാധിക്കാവുന്ന പ്രധാന കാരണങ്ങള്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സമുദ്രോല്‍പന്ന മേഖലയെ നയിക്കുന്നത് ചെമ്മീന്‍ കയറ്റുമതിയാണ്. അമേരിക്കയാണ് ഇന്ത്യന്‍ ചെമ്മീന്‍ ഏറ്റവുമധികം വാങ്ങുന്ന രാജ്യം. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ മൊത്തം ചെമ്മീന്‍ ഇറക്കുമതിയുടെ 27 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു.
അമേരിക്കയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുന്നത് കയറ്റുമതിയെ ബാധിക്കും. ഇത് മൂലം ഡോളര്‍ കണക്കിലുള്ള വരുമാനത്തില്‍ 10 ശതമാനം ഇടിവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് കയറ്റുമതിക്കാരുടെ മാര്‍ജിനെ ബാധിക്കും