Sorry, you need to enable JavaScript to visit this website.

വിവാദമായെങ്കിലെന്ത്, ബേശരം രംഗ് കണ്ടത് രണ്ടു കോടി പ്രേക്ഷകര്‍

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ഗാനരംഗത്ത് ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറം വിവാദത്തിലായെങ്കിലും ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചക്കാരെ നേടി. സ്‌പെയിനില്‍ ചിത്രീകരിച്ച ഗാനത്തിന്റെ സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയത് വിശാല്‍ ഭദ്‌ലാനിയാണ്. വിശാലും ശേഖറും ചേര്‍ന്നാണ് സംഗീത സംവിധാനം. ശില്പറാവു, കരാലിസ മൊണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവരാണ് ഗാനം ആലപിച്ചത്. സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാന്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ജോണ്‍ എബ്രഹാമാണ് മറ്റൊരു പ്രധാന താരം. ജനുവരി 25ന് ചിത്രം
റിലീസ് ചെയ്യും.
ജവീര്‍ ശിവജി എന്ന സംഘടന പ്രവര്‍ത്തകര്‍ ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചു. കാവി നിറം ബിക്കിനിയാണ് ഒരു സീനില്‍ ദീപിക ധരിച്ചത്. ഒപ്പം ബേശരം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തു വച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരായ പ്രചാരണം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍നിന്നാണ് കൂടുതല്‍ ട്വീറ്റുകള്‍. വി.എച്ച്.പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Latest News