Sorry, you need to enable JavaScript to visit this website.

പ്രണയ പിൻമാറ്റത്തിലെ വിരോധം; യുവാവ് പെൺകുട്ടിയുടെ അമ്മയുടെ കഴുത്തറുത്തു കൊന്നു

ഹൈദരാബാദ് - മകൾ പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ വിരോധം തീർത്തത് പെൺകുട്ടിയുടെ അമ്മയുടെ കഴുത്തറുത്ത്. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലെ ആദ്യത്യ നഗറിലാണ് നാടിനെ നടുക്കുന്ന കൊലപാതകമുണ്ടായത്. അതിരാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു യുവാവിന്റെ കൊലപാതകം. 
  മിയാപൂർ അയോധ്യാ നഗറിലെ ശോഭ(45)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്യൂട്ടീഷയായ ഇവരുടെ 19 വയസുള്ള മകളുമായി സന്ദീപ് എന്ന യുവാവ് പ്രണയത്തിലായിരുന്നു. ആറുമാസം മുമ്പ് ബന്ധത്തിൽ ഉലച്ചിലുണ്ടായി. പിന്നാലെ അവർ താമസം മാറ്റി. ശേഷം കുടുംബം മകൾക്ക് വിവാഹനിശ്ചയവും നടത്തി. പെൺകുട്ടി പ്രണയത്തിൽനിന്ന് പിൻമാറിയത് അമ്മ കാരണമാണെന്ന നിഗമനത്തിൽ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയുന്നതിനിടെ അമ്മ ശോഭയെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
 കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ അമ്മയെയും മകളെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയശേഷം യുവാവ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെൺകുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ ഐ.സി.യുവിലാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News