Sorry, you need to enable JavaScript to visit this website.

ക്യാമ്പസ് ചിത്രം '4  സീസണ്‍സ്' തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം- ക്യാമ്പസിന്റെയും സംഗീതത്തിന്റെയും  പശ്ചാത്തലത്തിലുള്ള 4 സീസണ്‍സ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ കെ. വിനോദ് ആണ്  രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ട്രാന്‍സ് ഇമേജിന്റെ ബാനറില്‍ ക്രിഷ് എ. ചന്ദര്‍ നിര്‍മിക്കുന്ന ചിത്രം മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടി പറയുന്നു.

അമീന്‍, റിയ പ്രഭു, മധു ബാലകൃഷ്ണന്‍, ബിജു സോപാനം, മധുപാല്‍, ബിന്ദു തോമസ്, മേഘ രാജന്‍, പ്രദീപ് നളന്ദ, നേഹ  മേനോന്‍, ഗോഡ്‌വിന്‍ തങ്കച്ചന്‍, സിജിന, ഡോ. പ്രഭു, ഷെറിന്‍, രാജ്‌മോഹന്‍, ആവണി നായര്‍, സുജിത കണ്ണന്‍, നിസാര്‍ ജമീല, ശ്രീദേവി ഉണ്ണി, ഡോ. ലാവണ്യ, ഭദ്ര, വിവേക് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

പുതുമുഖങ്ങളായ അമീന്‍ നായക കഥാപാത്രമായ സാന്റിയെയും നായിക റിയ പ്രഭു ചേതന എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ക്രിഷ് എ ചന്ദര്‍, ഗാനരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. സ്മിത പിഷാരടി, ചന്ദു  എസ്. നായര്‍, കെ. വിനോദ്, സംഗീത സംവിധാനം: രാജന്‍ സോമസുന്ദരം, ജിതിന്‍ കെ. റോഷന്‍, ഗായകര്‍: മധു ബാലകൃഷ്ണന്‍, സൈന്ധവി, സത്യപ്രകാശ്, ഗായത്രി രാജീവ്, പ്രിയ ക്രിഷ്, സിനോവ് രാജ്, ശരണ്യ ശ്രീനിവാസ്, അഭിലാഷ്, ക്രിസ്റ്റഫര്‍ വീക്‌സ്, അലക്‌സ് വാന്‍ട്രൂ, കോസ്റ്റിയൂംസ്: ഇന്ദ്രന്‍സ് ജയന്‍, എഡിറ്റര്‍: ആര്‍. പി. കല്യാണ്‍, ആര്‍ട്ട് ഡയറക്ടര്‍: അര്‍ക്കന്‍ എസ് കര്‍മ, മേക്കപ്പ്: ലാല്‍ കരമന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്‍, എക്‌സിക്യൂട്ടീവ് ഫിനാന്‍സ് കണ്‍ട്രോളര്‍: ആന്റണി ബെബിന്‍, ലോജിസ്റ്റിക് സൂപ്പര്‍വൈസര്‍: പ്രദീപ്കുമാര്‍, പി. ആര്‍. ഒ: റഹിം പനവൂര്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍: സജി വില്‍സണ്‍, കോറിയോഗ്രാഫി: കൃഷ്ണ മൂര്‍ത്തി, ശ്രുതി ഹരി, സുനില്‍ ഡാന്‍സ് ന്‍ ബീറ്റസ്, അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ ഉടുമ്പന്‍ചോല, അസോസിയേറ്റ് ക്യാമറാമാന്‍: ദേവ, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍: പ്രസാദ് മുണ്ടല, പ്രജീഷ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: സച്ചിന്‍, സനീഷ് ബാല, സ്റ്റില്‍സ്: ശരവണന്‍, ഡിസൈന്‍സ്: കമ്പം ശങ്കര്‍.

തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്ന പൂജാ  ചടങ്ങില്‍ ചലച്ചിത്ര സംവിധായകനും നടനും സംസ്ഥാന സാംസ്‌ക്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ ദീപം തെളിക്കുകയും ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുകയും ചെയ്തു. സംവിധായകന്‍ കെ. വിനോദ് ഫസ്റ്റ് ക്ലാപ്പടിച്ചു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം മുന്‍ ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍നായര്‍, ട്രിവാന്‍ഡ്രം ക്ലബ് മുന്‍ പ്രസിഡന്റ് ബാബു സെബാസ്റ്റ്യന്‍, ചലച്ചിത്ര നിര്‍മാതാവ് ഗിരീശ്, ഗാനരചയിതാവ് ചന്ദു എസ്. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Latest News