Sorry, you need to enable JavaScript to visit this website.

മാതൃദിനത്തില്‍ ഗോമാതാവിനൊപ്പം അരുന്ധതി

ഇക്കഴിഞ്ഞ  ഞായറാഴ്ച മാതൃദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ അമ്മമാരോടൊപ്പമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. അമ്മമാരെ പുകഴ്ത്തിയും അവര്‍ തങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വാചാലരായി  ധാരാളം സെലിബ്രിറ്റികളും രംഗത്തെത്തുകയുണ്ടായി. ചുരുക്കം ചിലര്‍ മാതൃദിനത്തില്‍ മാത്രം അമ്മമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ചും രംഗത്തെത്തുകയുണ്ടായി.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പോസ്റ്റാണ് നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അരുന്ധതി ഇട്ടത്. സ്വന്തം അമ്മയുടെ ചിത്രത്തിന് പകരം ഗോമാതാവിന് ആദരമര്‍പ്പിക്കുന്ന ചിത്രമാണ് അരുന്ധതി പരിഹാസ രൂപേണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അരുന്ധതിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. എന്നാല്‍ പോസ്റ്റിനെയും അരുന്ധതിയെയും ട്രോളിയും ധാരാളം ആളുകള്‍ രംഗത്തെത്തുന്നുണ്ട്. 

Latest News