Sorry, you need to enable JavaScript to visit this website.

'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് ചലച്ചിത്രമേളയില്‍ വന്‍ വരവേല്‍പ്

തിരുവനന്തപുരം- കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് വന്‍വരവേല്‍പ്. ചിത്രം കാണാന്‍ ഡെലിഗേറ്റുകളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി ലിജോ ജോസ്  ടാഗോറില്‍ എത്തിയപ്പോള്‍ കരഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരീഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രദര്‍ശനത്തിനു ശേഷം ചോദ്യോത്തരവേളയില്‍ സംവിധായകന്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മമ്മൂട്ടിയുടെ പ്രകടനം പ്രേക്ഷകരില്‍ വന്‍ മതിപ്പുളവാക്കി. ലിജോയുടെ ഏറ്റവും നല്ല ചിത്രമെന്ന് ചിലര്‍ പ്രതികരിച്ചു.

 

Latest News