ഇന്‍ഡോര്‍- ട്രാഫിക് പോലീസുകാരനെ കാറിന്റെ ബോണറ്റില്‍ നാല് കിലോമീറ്ററോളം വലിച്ചിഴച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യം.
പിഴ അടക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് െ്രെഡവര്‍ കാര്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബോണറ്റില്‍ കയറിയതെന്ന് പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍ കാര്‍ നിര്‍ത്തുന്നതിന് പകരം നാല് കിലോമീറ്ററോളം ഓടിച്ചു പോകുകയായിരുന്നു.
ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ ഓടിച്ചതിനെ തുടര്‍ന്നാണ് ഇയാളെ തടഞ്ഞത്. പിഴയടക്കാന്‍ ആവശ്യപ്പെട്ടതോടെ പണം നല്‍കാന്‍ തയാറാകാതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു- ട്രാഫിക് പോലീസുകാരനായ ശിവ് സിംഗ് ചൗഹാന്‍ പറഞ്ഞു.
എങ്ങനെയും കാര്‍ നിര്‍ത്തിക്കാന്‍ വേണ്ടിയാണ് ബോണറ്റില്‍ കയറിയതെന്നും എന്നാല്‍ ഏകദേശം നാല് കിലോമീറ്ററോളം വലിച്ചിഴച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്കിടെ, ഒരു പിസ്റ്റളും വെടിയുണ്ടകളും ഇയാളില്‍നിന്ന് കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്വാളിയോര്‍ സ്വദേശിയായ കേശവ് ഉപാധ്യായക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.