ചെന്നൈ-പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സാര്‍! നിങ്ങള്‍ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ' എന്നാണ് ദുല്‍ഖറിന് പിറന്നാള്‍ ദിനത്തില്‍ സ്‌റ്റൈല്‍ മന്നനോട് ആവശ്യപ്പെട്ടത്. രജനികാന്തിന്റെ ചിത്രത്തിനൊപ്പമാണ് ആശംസ ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും അടക്കം നിരവധി പേര്‍ അദ്ദേഹത്തിന് ആശംസയറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
രജനികാന്തിന്റെ ബാബ എന്ന ചിത്രത്തിന്റെ റീമാസ്റ്റേര്‍ഡ് പതിപ്പ് ഇരുപതുവര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം ചെന്നൈയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ആരാധകര്‍ക്കുള്ള രജനികാന്തിന്റെ പിറന്നാള്‍ സമ്മാനമാണിത്. പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലാണ് ബാബ റീ എഡിറ്റ് ചെയ്തിട്ടുള്ളത്. ഓരോ ഫ്രെയിമിലും പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കളര്‍ ഗ്രേസിംഗ്.
72 -ാം വയസിലും വെള്ളിത്തിരയില്‍ സജീവമാണ് രജനികാന്ത്. സിനിമ ജീവിതത്തിന്റെ 47-ാം വര്‍ഷത്തിലും ആ പ്രഭാവലയത്തിന് ലവലേശം മങ്ങലേറ്റിട്ടില്ല. വില്ലനില്‍ തുടങ്ങി സഹനടന്‍, ഹീറോ, സ്റ്റാര്‍, സ്റ്റെല്‍ മന്നന്‍, സൂപ്പര്‍ സ്റ്റാര്‍ അവസാനം തലൈവര്‍ എന്ന വിശേഷണത്തില്‍ എത്തിനില്‍ക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളില്‍ നൂറ് കണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ചു. മാതൃഭാഷയായ മറാത്തിയില്‍ മാത്രം അഭിനയിച്ചിട്ടില്ല. ജപ്പാനില്‍ ആദ്യമായി ആരാധക വൃന്ദത്തെ ഉണ്ടാക്കിയ ഇന്ത്യന്‍ നടന്‍ രജനികാന്താണ്. നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് റിലീസിന് ഒരുങ്ങുന്ന രജനികാന്തിന്റെ പുതിയ ചിത്രം. എല്ലാ അര്‍ത്ഥത്തിലും രജനി സ്റ്റെലിലാണ് ജയിലര്‍ . രജനികാന്തിനൊപ്പം രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി ലൈക പ്രൊഡക്ഷന്‍സും എത്തുന്നുണ്ട്. അടുത്തവര്‍ഷം പകുതിയോടെയാണ് ചിത്രീകരണം. ആദ്യചിത്രം ഡോണ്‍ ഒരുക്കിയ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യും. രണ്ടമാത്തെ ചിത്രം മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യും. ഇതില്‍ രജനികാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്.