ഫ്ളോറിഡ- ജീവിതം വിരസമായതിനെ തുടര്‍ന്നാണ് രണ്ട് കവര്‍ച്ച നടത്തിയതെന്ന് സമ്മതിച്ച് മോഷ്ടാവ്. അടുത്തിടെ നടന്ന രണ്ട് കവര്‍ച്ചകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫ് ളോറിഡക്കാരനാണ് പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞത്.
തനിക്ക് വിരസത അനുഭവപ്പെട്ടിരുന്നുവെന്നും പ്രത്യാഘതത്തെ കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടിയതാണ് കവര്‍ച്ചക്ക് കാരണമെന്നുമാണ് കള്ളന് വിശദീകരിച്ചത്.
രണ്ട് ദിവസത്തെ ഇടവേളയില്‍ ബാങ്കിലും പെട്രോള്‍ പമ്പിലുമാണ് ഇയാള്‍ കൊള്ള നടത്തിയത്. രണ്ട് കവര്‍ച്ച സമയത്തും മുന്‍വശത്ത് 'പോലീസ്' എന്ന് എഴുതിയ തൊപ്പിയാണ് ഇയാള്‍ ധരിച്ചിരുന്നത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)