മലയാളം എക്കാലവും ഓര്‍ക്കുന്ന നടിയാണ് മേനക. മലയാളത്തിന് നിരവധി ചിത്രങ്ങള്‍ സംഭാവന ചെയ്ത നിര്‍മാതാവാണ് സുരേഷ് കുമാര്‍. ഇവരുടെ മകള്‍ കീര്‍ത്തി സുരേഷ് സിനിമയിലെ തിളങ്ങുന്ന താരമാണ്. 30 വയസ്സ് പ്രായമേ ആയിട്ടുള്ളുവെങ്കിലും സിനിമയില്‍നിന്ന് കോടികളുടെ ആദായം അവര്‍ ഉണ്ടാക്കിക്കഴിഞ്ഞു. കീര്‍ത്തിയുടെ സ്വത്തുക്കളുടെ മൂല്യം 22 കോടിയാണെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സാന്നിധ്യമറിയിച്ച നടി, വരാനിരിക്കുന്ന നിരവധി സിനിമകളില്‍ വേഷമിടുന്നുണ്ട്. ശ്രീകാന്ത് ഒധേല സംവിധാനം ചെയ്ത 'ദസറ' എന്ന അഡ്വെഞ്ചര്‍ ചിത്രത്തിലാണ് അവര്‍ നാനിക്കൊപ്പം അടുത്തതായി അഭിനയിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
മലയാളിയായി ജനിച്ചുവെങ്കിലുംമഹാനടി, അണ്ണാത്തെ, വാശി, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെഏറ്റവും അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. തെലുങ്ക് സിനിമാ വ്യവസായത്തിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് കീര്‍ത്തിഇപ്പോള്‍.
അടുത്തിടെ ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി സിനിമാ ലോകത്തെ ലൈംഗികാതിക്രമ കേസുകളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
കാസ്റ്റിംഗ് കൗച്ചിന്റെ ഏറ്റവും മോശമായ സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, സിനിമാ മേഖലയിലെ നിരവധി സുഹൃത്തുക്കളും സഹതാരങ്ങളും അവരുടെ ഭയാനകമായ അനുഭവങ്ങളെക്കുറിച്ച് തന്നോട് പറഞ്ഞതായി കീര്‍ത്തി പറയുന്നു.
കാസ്റ്റിംഗ് കൗച്ച് സിനിമാ വ്യവസായത്തിലെ സത്യമാണെന്നും കീര്‍ത്തി. വിനോദ വ്യവസായത്തില്‍ ആരും തന്നെ 'മോശമായ ധാരണ'യുമായി സമീപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു
'എനിക്കൊപ്പം ജോലി ചെയ്യുന്ന പലരും ലൈംഗികാതിക്രമത്തെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ എനിക്ക് സമാനമായ ഒന്നും അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. കുറഞ്ഞ പക്ഷം ഇതുവരെയും ആരും എന്നെ തെറ്റിദ്ധരിച്ചിട്ടില്ല. ഭാവിയില്‍ അങ്ങനെയൊന്നും സംഭവിക്കാന്‍ സാധ്യതയില്ല- കീര്‍ത്തി പറഞ്ഞു.
ആരെങ്കിലും എപ്പോഴെങ്കിലും തന്നെ ലൈംഗികമായി പീഡിപ്പിക്കാനോ ദുരുപയോഗം ചെയ്യാനോ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സിനിമാ അവസരം നിരസിക്കുകയും തന്റെ കരിയര്‍ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് കീര്‍ത്തി പറഞ്ഞു. എനിക്ക് ആ അവസരം ആവശ്യമില്ലാത്തതിനാല്‍ ഞാന്‍ നിരസിക്കും. ഞാന്‍ സിനിമ ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടും- കീര്‍ത്തി പറഞ്ഞു