തിരുവനന്തപുരം- കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാന്‍ മടിയുള്ളവരായിരിക്കും എല്ലാവരും. സിനിമ കണ്ടുകൊണ്ടിരിക്കെ കുഞ്ഞു കരഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്കും അലോസരമാകും. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരവുമായി വന്നിരിക്കുകയാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സ്.
കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അതിന് പരിഹാരമായി ക്രൈം റൂം സംവിധാനം ഒരുക്കിയിരിക്കുകയാണ് തിയേറ്റര്‍ അധികൃതര്‍. ക്രൈ റൂമില്‍ തൊട്ടിലും ഡയപ്പര്‍ മാറാനുള്ള സൗകര്യവും ഉണ്ടാകും. കെഎസ്എഫ്ഡിയുടെ കൂടുതല്‍ തിയേറ്ററുകളില്‍ ഇത്തരം ക്രൈ റൂമുകള്‍ കൊണ്ടുവരുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.