Sorry, you need to enable JavaScript to visit this website.

ആരാധ്യയ്‌ക്കൊപ്പം ഐശ്വര്യ കാന്‍ ഫെസ്റ്റിവലില്‍ 

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എല്ലാ വര്‍ഷവും സ്ഥിര സാന്നിദ്ധ്യമാകാറുളള താരമാണ് ഐശ്വര്യ റായ് ബച്ചന്‍. ഓരോ വര്‍ഷവും സ്‌റ്റൈലിഷ് വേഷങ്ങളിലാണ് മുന്‍ ലോകസുന്ദരി പ്രത്യക്ഷപ്പെടാറുളളത്. സിനിമകളുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ടും അല്ലാതെയുമൊക്കെ ഐശ്വര്യ കാനില്‍ എത്താറുണ്ട്. ഫിലിം ഫെസ്റ്റിവലിലേക്കുളള ഐശ്വര്യയുടെ വരവിന് മികച്ച സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. ഐശ്വര്യയ്ക്കു പുറമെ ബോളിവുഡില്‍ നിന്നുളള മുന്‍നിര താരങ്ങളെല്ലാം തന്നെ കാനില്‍ സ്ഥിരസാന്നിദ്ധ്യമാകാറുണ്ട്. ഇത്തവണത്തെ ഫെസ്റ്റിവലില്‍ മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ എത്തിയിരുന്നത്. ഐശ്യര്യ തന്നെയാണ് കാനില്‍ മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത് സര്‍ക്കിള്‍ ഓഫ് ലൈഫ് എന്ന ക്യാപ്ഷനോടെയാണ് ആരാധ്യയ്‌ക്കൊപ്പമുളള വീഡിയോ ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. പതിവു പോലെ സ്‌റ്റൈലിഷായുളെളാരു ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യ കാനിലെത്തിയിരുന്നത്. ചുവപ്പുനിറത്തിലുളള ഗൗണില്‍ ആരാധ്യയും അമ്മയ്‌ക്കൊപ്പം ഫെസ്റ്റിവലില്‍ തിളങ്ങിയിരുന്നു. ഐശ്വര്യ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മകളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറാവാത്ത താരമാണ് ഐശ്വര്യ. സിനിമകള്‍ കുറച്ച് കുടുംബത്തോടൊപ്പം കഴിയുന്നതിലായിരുന്നു ഐശ്വര്യ പലപ്പോഴും താല്‍പര്യം കാണിച്ചിരുന്നത്. മിക്ക ചടങ്ങുകളിലും മകള്‍ക്കൊപ്പമാണ് അഭിഷേകും ഐശ്വര്യയും എത്താറുളളത്. 

Latest News