Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത് വളരെ ചീപ്പ്, സംവിധായകന്‍ രാംഗോപാല്‍  വര്‍മ്മയ്‌ക്കെതിരെ രോഷാകുലരായി നെറ്റിസണ്‍സ് 

മുംബൈ-ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകരില്‍ ഒരാളായിരുന്നു രാംഗോപാല്‍ വര്‍മ്മ. തെലുങ്കിലായിരുന്നു അരങ്ങേറ്റമെങ്കിലും ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ഇന്ത്യയെങ്ങും അറിയപ്പെട്ടത്. രംഗീല, സത്യ,കമ്പനി, സര്‍ക്കാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയചിത്രങ്ങളാണ്
അടുത്തകാലത്തായി അദ്ദേഹം മുഖ്യധാരയില്‍ നിന്ന് മാറി ബി ഗ്രേഡ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് മാറിയതായി ആരോപണമുയര്‍ന്നിരുന്നു. സ്വന്തമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കി ബി ഗ്രേഡ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആക്ഷേപം. സമകാലീന വിഷയങ്ങളിലെ വിവാദ പരാമര്‍ശങ്ങളുടെ പേരിലും രാംഗോപാല്‍ വര്‍മ്മ വിമര്‍ശന ശരമേറ്റു വാങ്ങാറുണ്ട്
ഇപ്പോഴിതാ സംവിധായകന്‍ വീണ്ടും ഒരു വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. ആര്‍.ജി.വി ഒഫിഷ്യല്‍ എന്ന സംവിധായകന്റെ  തന്നെ യുട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖമാണ് വിവാദത്തിന് തിരി കൊളുത്തിയത്. നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖമാണ് വിവാദമായത്. ആര്‍.വി.ജിയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായിരുന്നു അഭിമുഖം. അഭിമുഖത്തിന്റെ അവസാനം രാംഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റമാണ് അക്ഷരാര്‍ത്ഥത്തില്‍ നടിയെ ഉള്‍പ്പെടെയുള് പ്രേക്ഷകരെ ഞെട്ടിച്ചത്
അഭിമുഖത്തില്‍ ഉടനീളം അഷു റെഡ്ഡി സോഫയിലും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ നടിയുടെ കാല്‍ചുവട്ടില്‍ തറയിലുമാണ് ഇരിക്കുന്നത്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകന്‍ നടിയോടുള്ള തന്റെ സ്‌നേഹം അറിയിക്കുകയും അഷു റെഡ്ഡിയുടെ സമ്മതത്തോടെ കാല്‍ തൊടുകയും ചെരുപ്പ് ഊരിമാറ്റി കാലില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്. നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ല എന്ന് പറഞ്ഞ് രണ്ടാമതും നടിയുടെ കാലില്‍ ചുംബിക്കുകയും വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെപ്പോലൊരു സുന്ദരിയെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്
അഭിമുഖത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രാംഗോപാല്‍ വര്‍മ്മ എന്ന സംവിധായകനോടുള്ള എല്ലാ ബഹുമാനവും നഷ്ടമായെന്നും അദ്ദേഹത്തെ ഏതെങ്കിലും മനഃശാസ്ത്രജ്ഞനെ കാണിക്കണം എന്നുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത് 

Latest News