വാഷിംഗ്ടണ്‍- വിഖ്യാതമായ ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അര്‍ഹനായി. റഷ്യയുടെ അധിനിവേശം ചെറുത്തുനില്‍ക്കാന്‍ കാട്ടിയ ധീരതക്കാണ് ആദരവ്. സെലെന്‍സ്‌കിക്കൊപ്പെ ഉക്രൈന്റെ ആത്മവീര്യത്തിനും പുരസ്‌കാരമുണ്ട്.
ഉക്രൈന് വേണ്ടിയുള്ള യുദ്ധം പ്രത്യാശയോ ഭീതിയോ നിങ്ങൡ നിറയ്ക്കാം, എന്നാല്‍ ലോകത്തെ സെലെന്‍സ്‌കി ശക്തമാക്കിയത് ഇതേവരെ കാണാത്ത രീതിയിലാണ്- ടൈംസ് ചീഫ് എഡിറ്റര്‍ എഡ്വേര്‍ഡ് ഫെല്‍സെന്തല്‍ പറഞ്ഞു.