Sorry, you need to enable JavaScript to visit this website.

VIDEO ഹണിട്രാപ്പില്‍ കുടുക്കി വ്യവസായിയുടെ 80 ലക്ഷം രൂപ തട്ടി, യുട്യൂബര്‍ നംറ ഖാദിർ അറസ്റ്റില്‍

ന്യൂദല്‍ഹി- ഹണിട്രാപ്പില്‍ കുടുക്കി വ്യവസായിയുടെ 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രശസ്ത യുട്യൂബര്‍ അറസ്റ്റില്‍. ദല്‍ഹി സ്വദേശിയും പ്രമുഖ യൂട്യൂബ് വ്‌ളോഗറുമായ നംറ ഖാദിറിനെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. നംറയുടെ ഭര്‍ത്താവ് വിരാട് ബെനിവാളും കേസില്‍ പ്രതിയാണെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

പരസ്യകമ്പനി ഉടമയായ വ്യവസായിയാണ് നംറ ഖാദിറിനെതിരേ നവംബര്‍ 24ന് പോലീസില്‍ പരാതി നല്‍കിയത്. ഹണിട്രാപ്പില്‍ കുടുക്കി അശ്ലീലവീഡിയോ പകര്‍ത്തിയ യുവതി, ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷത്തിലേറെ രൂപ തട്ടിയെന്നായിരുന്നു പരാതി.

ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍വെച്ചാണ് നംറയെ ആദ്യമായി കണ്ടതെന്നാണ് വ്യവസായി പരാതിയില്‍ പറയന്നു. യുട്യൂബ് വീഡിയോകളിലൂടെ തന്റെ ബിസിനസ് പ്രൊമോഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് യുവതിയുമായി സംസാരിച്ചത്. പ്രൊമോഷനായി രണ്ടര ലക്ഷം രൂപ നംറ അഡ്വാന്‍സായി കൈപ്പറ്റി. പക്ഷേ, പണം വാങ്ങിയിട്ടും വീഡിയോ ചെയ്തില്ല. തുടര്‍ന്ന് ഇക്കാര്യം ചോദിച്ചതോടെയാണ് ഹണിട്രാപ്പ് കെണിയൊരുക്കി യുവതി പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു.

ഒരുദിവസം യുവതി തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിച്ചുവെന്നും തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി തന്റെ അശ്ലീലവീഡിയോ പകര്‍ത്തിയെന്നും വ്യവസായി പറയുന്നു. പിന്നീട് ഈ വീഡിയോ കാണിച്ചാണ് ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ആറുലക്ഷത്തിലേറെ സബ്‌സ്‌െ്രെകബേഴ്‌സുള്ള യൂട്യൂബറാണ് നംറ ഖാദിര്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലേറെ ഫോളോവേഴ്‌സുമുണ്ട്.
ദിനേശ് യാദവ് കള്ളം പറയുകയാണെന്നും തന്റെ ജീവിതവും കരിയറും തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായും നംറ ഖാദില്‍ യുട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ആരോപിക്കുന്നു.

 

 

Latest News