മംഗളൂരു-സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കൗണ്‍സിലറായ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാള്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ രവീന്ദ്ര ഗാട്ടിയെ ആണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് സിഎംസി അംഗം രവീന്ദ്ര ഗാട്ടിയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഉള്ളാള്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സദാശിവ ഉള്ളാള്‍ പ്രസ്താവനയില്‍ പറഞ്ഞു.മുട്ടക്കും കുരുമുളകിനൊപ്പം റം കഴിക്കുന്നത് കൊറോണയെ തുരത്തുമെന്നാണ് ഗാട്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ രാജ്യത്തുടനീളം വൈറലായിരുന്നു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
മദ്യപിച്ച നിലയില്‍ പൊതുചടങ്ങുകളില്‍ പങ്കെടുത്തതായും പലപ്പോഴും അനുചിതമായി വസ്ത്രം ധരിച്ചിരുന്നതായും ഗാട്ടിക്കെതിരെ ആരോപണമുണ്ട്. പാര്‍ട്ടിക്കെതിരെയുള്ള പ്രസ്താവനകളും അദ്ദേഹം ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.