ഹർദോയി - ആശുപത്രിയിൽ വെച്ച് മരിച്ച കുട്ടിയുടെ മൃതദേഹം കൊണ്ടു പോകാൻ വാഹനം ലഭിക്കാത്തതിനെ തുടർന്ന് പിതാവ് തന്നെ കൈയിലേന്തി നടന്നു. ഉത്തർ പ്രദേശിലെ ഹർദോയിയിലാണ് സംഭവം. ആശുപത്രി അധികൃതർ വാഹനം വിട്ടുനൽകിയില്ലെന്നാണ് പിതാവിന്റെ പരാതി. എന്നാൽ തങ്ങളുടെ ഭാഗത്ത് അലംഭാവമില്ലെന്നും ഒരു മണിക്കൂറോളം വാഹനത്തിനായി കാത്തിരുന്ന ശേഷം കുട്ടിയുടെ മൃതദേഹവുമായി പോലീസ് സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് പരാതിയില്ലെന്നും വാഹനം ഇല്ലാത്തതു കൊണ്ടാണ് നൽകാതിരുന്നതെന്നും ഡി എം ഒ പറഞ്ഞു.