ന്യൂദല്‍ഹി- ഗുജറാത്തില്‍ ഇക്കുറിയും ബി.ജെ.പിക്ക് വന്‍ മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തില്‍ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകള്‍ ഗുജറാത്തില്‍ ബി.ജെ.പി നേടുമെന്നാണ് റിപ്പബ്ലികിന്റെ സര്‍വേ പ്രവചനം. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂസ് എക്‌സ്
ബിജെപി 117 - 140
കോണ്‍ 34 - 51
ആപ് 6 13
മറ്റ് 1 2
റിപ്പബ്ലിക്ക്
ബിജെപി 128 - 148
കോണ്‍ 30 - 42
ആപ് 2 10
മറ്റ് 0 3
ടിവി 9
ബിജെപി 125 - 130
കോണ്‍ 40 - 50
ആപ് 35
മറ്റ് 37