ന്യൂദല്‍ഹി-നൂറ്റാണ്ടുകളായി തുടരുന്ന താജ്മഹലിന്റെ ചരിത്രം തിരുത്തിയെഴുതേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി. താജ്മഹലിന്റെ കൃത്യം പ്രായം നിര്‍ണയിക്കണമെന്നും ചരിത്ര പുസ്തകങ്ങളില്‍ വിവരിക്കുന്ന തെറ്റായ വസ്തുതകള്‍ തിരുത്താനും പുരാവസ്തു വകുപ്പിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹരജി കോടതി തള്ളി. എന്തുതരം ഹരജിയാണിതിനെന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചത്.
ചരിത്രപരമായ വസ്തുതകള്‍ ശരിയോ തെറ്റോ എന്ന് കോടതി നിര്‍ണിയിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു. അതോടെ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ തന്നെ ആവശ്യപ്പെട്ടു. പിന്നീട് പുരാവസ്തു വകുപ്പിനെ തന്നെ നേരിട്ടു സമീപിക്കാനുള്ള നിര്‍ദേശത്തിന് പിന്നാലെ ഹര്‍ജി പിന്‍വലിച്ചു. രണ്ട് മാസത്തിന് താജ്മഹലിന്റെ അടച്ചിട്ടിരിക്കുന്ന അറകള്‍ തുറക്കണമന്നും യഥാര്‍ഥ ചരിത്രം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)