അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അവസാന ഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 182 സീറ്റുകളിലാണ് മത്സരം. രണ്ട് ഘട്ട വോട്ടെടുപ്പിന്റെ ഫലം ഈ മാസം എട്ടിന് അറിയാം. 63 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിലെ പോളിങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കമുള്ള പ്രമുഖര്‍ ഇന്ന് വോട്ട് രേഖപ്പെടുത്താനെത്തും. ഗാന്ധിനഗറും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, വടക്കന്‍ ഗുജറാത്തുമാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്.