Sorry, you need to enable JavaScript to visit this website.

' മോമോ ഇന്‍ ദുബായ്' വരുന്നു; ജാസ്സി ഗിഫ്റ്റ് മാജിക് വീണ്ടും

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്' ഉടന്‍ പ്രദര്‍ശനത്തിനെത്തും. അതിനോടനുബന്ധിച്ച് ' അമേരിക്ക ആയാലും ജപ്പാന്‍ ആയാലും മോമോ രാജ്യം വിടുകയാണ് ' എന്ന കുറിപ്പോടെ 'മോമോ ഇന്‍ ദുബായ്' യുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.

സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്‌റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെയും ആയിഷ എന്ന ചിത്രത്തിന്റെ തിരകഥാകൃത്ത് ആഷിഫ് കക്കോടിയുടെയും തിരക്കഥയില്‍ ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ഒരു ചില്‍ഡ്രന്‍സ് ഫാമിലി ചിത്രമാണ്. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷു നിര്‍വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍, ഡോക്ടര്‍ ഹിഖ്മത്തുള്ള, അമീന്‍ കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്,ഗഫൂര്‍.എം. ഖയാം, യാക്‌സന്‍ ആന്റ് നേഹ എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്ന ചിത്രം കൂടിയാണിത്.

 

Latest News