ജിദ്ദ- റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അതിശയിപ്പിക്കുന്ന വേഷത്തില്‍ ബോളിവുഡ് നടി സോനം കപൂര്‍.
ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമാണ് സോനം കൂപര്‍ റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെട്ടത്. കുറച്ചു കാലമായി റെഡ് കാര്‍പറ്റ് ഇവന്റുകളില്‍ വിട്ടുനിന്ന സോനത്തിന്റെ ചുവപ്പ് വേഷത്തിലുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി. റാമി കാഡി കോച്ചര്‍ വേഷം റെഡ് കര്‍പറ്റുമായി ചേര്‍ന്നപ്പോള്‍ ആകര്‍ഷകമായി. ഇന്‍സ്റ്റഗ്രാം റീലും നടി പങ്കുവെച്ചു.