പാട്ടുകാരിയായ താന്‍ കൈകൊട്ടുന്നതോ താളം പിടിക്കുന്നതോ പോലും മുന്‍ ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നുവെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. നടി ഗൗതമിയോട് ഒരു അഭിമുഖത്തിനിടെയായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ തുറന്നുപറച്ചില്‍. എന്ത് ചെയ്താലും അദ്ദേഹം നെഗറ്റീവായാണ് പറയുകയെന്ന് അവര്‍ പറഞ്ഞു. കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല. ഇത്രസമയം കഴിഞ്ഞാല്‍ പാടാന്‍ പാടില്ല. ഒരു സാഡിസ്റ്റായിരുന്നു. കരയാനേ നേരമുണ്ടായിരുന്നുള്ളൂ. തന്റെ അച്ഛനേയും അമ്മയേയും എന്നില്‍ നിന്നും അകറ്റി. അതൊന്നും താങ്ങാന്‍ പറ്റിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഞാനാണ് പിരിയാമെന്ന് തീരുമാനിച്ചത്. എനിക്കെന്താണ് തോന്നുന്നത്, അതനുസരിച്ച് ചെയ്യാനാണ് അച്ഛനും അമ്മയും പറഞ്ഞത്.
നമുക്ക് പ്രധാനം സംഗീതവും സന്തോഷവുമാണ്. ഇത്രയൊക്കെ സഹിച്ച് ജീവിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഒരു പല്ലിന് കേടുവന്നാല്‍ ഒരളവുവരെ സഹിക്കുമല്ലോ. വേദന തീരെ സഹിക്കാന്‍ പറ്റാതാവുമ്പോള്‍ പറിച്ചുകളഞ്ഞല്ലേ പറ്റൂ. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതേണ്ട. ജീവിതം നമ്മുടെയാണല്ലോ - വിജയലക്ഷ്മി പറഞ്ഞു.