Sorry, you need to enable JavaScript to visit this website.

വേദനിപ്പിച്ച് സന്തോഷം  കണ്ടെത്തുന്നവരാണ്   ചുറ്റും-നവ്യ നായര്‍ 

കൊല്ലം-തനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണം നടന്നതായി വെളിപ്പെടുത്തി നവ്യ നായര്‍. മാതാപിതാക്കളെ പോലും വിഷയത്തിലേയ്ക്ക് വലിച്ചിഴച്ചെന്നും വലിയ മാനസിക ബുദ്ധിമുട്ടിന് ഇത് കാരണമായെന്നും നടി പറഞ്ഞു. തുടര്‍ന്ന് പ്രതികരിച്ചാല്‍ വീണ്ടും അവരത് ആഘോഷമാക്കും, അതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ നായര്‍. സോഷ്യല്‍ മീഡിയയിലെ കമന്റ്സ് വായിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ അതില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഒരു ഇന്‍സിഡന്റ് കൊണ്ട് ഒരിക്കലും അനുഭവിക്കാത്ത സൈബര്‍ അറ്റാക്ക് ഞാന്‍ ഫെയ്സ് ചെയ്തു.
ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. കാരണം അത് പ്ലാന്‍ഡ് ആയിട്ടുള്ള പൊളിറ്റിക്സില്‍ ഒക്കെ കാണുന്ന ട്രിക്കി ഗെയിം പോലെയായിരുന്നു. അതുപോലെ ഒരു മാനിപ്പുലേഷനാണ് എനിക്ക് നേരെ ഉണ്ടായത്.
എന്റെ അച്ഛനെയും അമ്മയേയും ഇതിലേക്ക് വലിച്ചിടണമോ. അവര്‍ വളര്‍ത്തി വിട്ട സംസ്‌കാരത്തിന്റെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. സംസ്‌കാരമുള്ള വ്യക്തി വന്ന് പറയുകയാണ് ഇതെല്ലാം. അത്രക്ക് സംസ്‌കാരമുണ്ട് അദ്ദേഹത്തിന്. എന്നെ അത് വളരെ അധികം വേദനിപ്പിച്ചു.
അവിടെ പോലും ഞാന്‍ ഒന്നും പറയാതിരുന്നതിരുന്നതിന് കാരണമുണ്ട്. അവരെ പോലെയുള്ളവര്‍ വീണ്ടും അത് ആഘോഷിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് വീണ്ടും വാര്‍ത്തയാകും. ആ സമയത്ത് മിണ്ടാതിരിക്കുക മാത്രമായിരുന്നു എന്റെ മുന്‍പിലെ മാര്‍ഗം. - നവ്യ വ്യക്തമാക്കി.

Latest News