ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷാമിയ വിവാഹിതനായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ടെലിവിഷന്‍ താരം സോണിയ കപൂറിനെയാണ് അദ്ദേഹം താലി ചാര്‍ത്തിയത്. മുംബൈയിലുള്ള ഹിമേഷിന്റെ വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹിമേഷിന്റെ രണ്ടാം വിവാഹമാണിത്. കോമളാണ് ആദ്യഭാര്യ. ആദ്യഭാര്യയില്‍ നിന്നും 2017 ല്‍ വിവാഹമോചിതനായാണ് അദ്ദേഹം രണ്ടാമത് വിവാഹിതനായത്. 22 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് ഭാര്യ കോമളും വിരാമമിട്ടത്. ബോംബെ ഹൈക്കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്.
പരസ്പര ധാരണയും കുടുംബ ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹിമേഷ് അന്ന് പ്രതീകരിച്ചിരുന്നു. തങ്ങള്‍ രണ്ടു പേരും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും കുടുംബാംഗങ്ങള്‍ക്കും വിവാഹമോചനത്തില്‍ എതിര്‍പ്പ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആല്‍ബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ്.